കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ പ്രതികള്‍ രാജ്യാന്തര സംഘടിത കുറ്റവാളി സംഘത്തില്‍ പെട്ടവരാണെന്ന് എന്‍ഐഎ വിചാരണ കോടതിയില്‍ ബോധിപ്പിച്ചു. പ്രതികള്‍ തുടങ്ങിയ സ്റ്റെമ്മാ ക്ലബ് മെഡിക്കല്‍ ടൂറിസം ഏജന്‍സി മെഡിക്കല്‍ ടൂറിസം മാപ്പില്‍ കേരളത്തിലെ ചില ആശുപത്രികളെ ഉള്‍പ്പെടുത്തി ഇറാനില്‍ പരസ്യം നല്‍കിയിരുന്നതായും കണ്ടെത്തി.
ഈ സംഘം നേരിട്ട് നിയന്ത്രിച്ച സ്റ്റെമ്മാ ക്ലബ്ബ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഇത് എറണാകുളം കുഴിവേലിപ്പടിയില്‍ ആണെന്ന് കാണാമെങ്കിലും കമ്പനിയെ സംബന്ധിച്ച മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല.
മെഡിക്കല്‍ ടൂറിസം മറയാക്കിയായിരുന്നു അവയവ മാഫിയയുടെ പ്രവര്‍ത്തനം. ഇതേ കാര്യം കാണിച്ചാണ് സ്റ്റെമ്മാ ക്ലബ്ബ് റജിസ്റ്റര്‍ ചെയ്തിരുന്നത് എന്നാണ് സൂചന. ഒന്നാം പ്രതി മധു ജയകുമാറിന്റെ പേരിലായിരുന്നു കുഴിവേലിപ്പടിയിലെ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. പോലീസ് കേസെടുക്കുകയും മുഖ്യകണ്ണികള്‍ പിടിയിലാകുകയും ചെയ്തതോടെ വെബ്സെറ്റ് കാണാനില്ല . ശസ്ത്രക്രിയക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയച്ച പലരെക്കുറിച്ചും വിവരമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: