മുല്ലപ്പൂവിന് ഇതള്പോല് വെളുത്തവള്‍,
താമര ഇതളിന് ശോഭയാര്ന്നോള്.
ആരാണെനിക്കു നീ അറിയില്ല പെണ്‍കൊടി,
ഇത്രമേല്‍ നീ എന്തിനെന് മനം കവര്‍ന്നു!
ആദ്യമായ് കണ്ടനാള്‍
അറിഞ്ഞിരുന്നില്ല ഞാന്‍,
ആത്മമിത്രമായ് നീ എന്നില്‍ പടരുമെന്ന്.
സുന്ദര ബാല്യത്തിന് മധുരമാം
നിമിഷങ്ങളിന്നു ഞാന്‍ ഓര്‍ത്തിടുന്നു തോഴി.
ഓട് മെനഞ്ഞൊരു പഠിപുരതന്
ആരാമത്തില്‍ ഓടി കളിച്ചതും
അക്ഷരക്കൂട്ടങ്ങള്‍ പാടി പഠിച്ചതും.
ഓര്‍മ്മയില്‍ ഇഴചേര്‍ന്നു വന്നിടുമ്പോള്‍,
കോരിത്തരിക്കുന്നു എന്‍ മനം, പിന്നെയും
നിന് സാന്നിധ്യം അറിഞ്ഞീടുവാന്‍.
ചിരിച്ചും കളിച്ചും കളഞ്ഞൊരു ബാല്യത്തില്‍,
ഇടയ്ക്കു പിണങ്ങി നീ
അകന്നിരിക്കുമ്പോഴും
ഇടയ്ക്കിടെ തുടിച്ചിരുന്നു
എന്‍ ഹൃദയം ഓമനേ,
നിന്നോട് വന്നൊന്നു മിണ്ടീടുവാന്‍.
അന്നേരം ഞാന്‍ വന്നു മിണ്ടിടുമ്പോള്,
കോപിഷ്ടയായി നീ പുരികങ്ങള്‍
കൂര്‍പ്പിച്ചു നോക്കിയതും പിന്നെ
കരതലം തട്ടി തെറിപ്പിച്ചതും.
അന്നേരം നിന് മുഖം വീക്ഷിക്കയാല്
അറിയാതെ തേങ്ങിയ ബാല്യവും.
നിനച്ചീടുമ്പോഴിന്നു, മധുരമാം ഓര്‍മ്മകള്‍
അലയടിച്ചീടുന്നു
എന്‍ ആത്മ ഹൃദയത്തില്‍ ഓമനേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: