ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറയുടെ പൂജ ഇത്തവണ കൊടിമരച്ചുവട്ടില്‍ നടത്തുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കൊടിമരച്ചുവട്ടില്‍ പൂജ നടത്താനുള്ള ദേവസ്വം ഭരണസമിതി തീരുമാനം ദേവഹിതവും, തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്താണെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ഭക്തജനങ്ങള്‍ക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂജ കൊടിമരച്ചുവട്ടില്‍ നടത്താന്‍ തീരുമാനിച്ചതെന്നു സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ടി.കെ. വിപിന്‍ദാസ് കോടതിയില്‍ ബോധിപ്പിച്ചു. പൂജ നമസ്കാര മണ്ഡപത്തില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചേന്നാസ് മനയിലെ പി.സി. കൃഷ്ണനും, മറ്റും ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിക്കാര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും, ക്ഷേത്രത്തിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ തീരുമാനം സഹായകരമാവുമെന്നും ദേവസ്വം കോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇന്നലെ പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും, ഹരിശങ്കര്‍ വി. മേനോനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കേസ് പരിഗണിച്ചത്. ഇന്നാണ് ഗുരുവായൂരില്‍ ഇല്ലം നിറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: