തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല-മുണ്ടക്കൈ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉള്‍പ്പടെ ഉള്‍ക്കൊള്ളിച്ച് ഒരു പദ്ധതി സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കേരള സ്കൂള്‍ ഒളിമ്പിക്സ് നവംബര്‍ നാല് മുതല്‍ നടത്തും. ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി ആര് ശ്രീജേഷിനെ ഈ മാസം 24ന് തിരുവനന്തപുരത്ത് വച്ച് അനുമോദിക്കും . ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, പി യു ചിത്ര, വിസ്മയ, നീന വി എന്നിവരെ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്പോര്‍ട്സ് ഓഫീസര്‍മാരായി നിയമിക്കുമെന്നും നിയമന ഉത്തരവ് ഉടന്‍ നല്‍കുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു..
സംസ്ഥാനത്ത് പ്ലസ് വണ്‍ അഡ്മിഷന് പൂര്‍ത്തിയായി. നടപടികള്‍ എല്ലാം അവസാനിച്ചപ്പോള്‍ 53,261 സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവ് വന്നിട്ടുളളത്. അതില്‍ 2497 സീറ്റുകള്‍ മലപ്പുറം ജില്ലയിലാണ്. ചില ജില്ലകളില്‍ പത്തുകുട്ടികള്‍ മാത്രമുള്ള ബാച്ചുകള്‍ ഉണ്ട്. അത്തരം ബാച്ചുകള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: