Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണറുടെ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 05:18 pm IST
in India

ബെംഗളൂരു: മെസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. സാമൂഹിക പ്രവർത്തകരായ പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ, മലയാളിയായ ടി.ജെ. അബ്രഹാം എന്നിവർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നാണ് ആരോപണം. ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവർണർ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയെന്ന വാർത്ത മുഖ്യമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.

അഴിമതി ആരോപണങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആഴവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് ഒരു മാസം മുമ്പ് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയവും പാസാക്കി. മുഖ്യമന്ത്രിക്കെതിരെ നല്‍കിയ നോട്ടീസ് പിൻ വലിക്കണമെന്ന് ഗവർണറോട് ഉപദേശിച്ച സർക്കാർ നടപടി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യലാണെന്നും ആരോപിച്ചു.

മുഡ അഴിമതി

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ ഉടമസ്ഥതയിലുള്ള മൈസൂരു കേസരു വില്ലേജിലെ 3.16 ഏക്കര്‍ ഭൂമിയാണ് വിവാദ കേന്ദ്രം. ഈ സ്ഥലം ഒരു ലേഔട്ട് വികസനത്തിനായി മുഡ ഏറ്റെടുത്തു, പാര്‍വതിക്ക് 50:50 പദ്ധതി പ്രകാരം നഷ്ടപരിഹാരമായി 2022ല്‍ വിജയനഗറില്‍ 14 പ്രീമിയം സൈറ്റുകള്‍ അനുവദിച്ചു. എന്നാല്‍, പാര്‍വതിക്ക് അനുവദിച്ച സ്ഥലത്തിന് മുഡ ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ കൂടുതല്‍ സ്വത്ത് വിലയുണ്ടെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഏറ്റെടുത്ത ഭൂമിയില്‍ പാര്‍വതിക്ക് നിയമപരമായ അവകാശമില്ലെന്ന ആരോപണവും പ്രതിപക്ഷം അടക്കമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. ജൂലൈയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് അന്വേഷിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. ദേശായിയുടെ നേതൃത്വത്തില്‍ ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. എന്നാല്‍ കാര്യമായ നടപടിയുണ്ടായില്ല. ഭൂമി നല്‍കിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണര്‍ക്ക് എബ്രഹാം ആഗസ്റ്റില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്. പാര്‍വതി നല്‍കിയ ഭൂമിയില്‍ ദേവന്നൂര്‍ ലേഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറില്‍ അവര്‍ക്കു 38,284 ചതുരശ്ര അടി പകരം നല്‍കി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കര്‍ണാടക സര്‍ക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.

ഇതിനിടെ സിദ്ധരാമയ്യയ്‌ക്കെതിരെയുള്ള രണ്ട് സ്വകാര്യ ഹര്‍ജികള്‍ പ്രത്യേക കോടതി പരിഗണിക്കാനായി മാറ്റിവെച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സിദ്ധരാമയ്യ പറയുന്നത്. എന്നാല്‍ തെളിവുകള്‍ പുറത്തുവന്നതോടെ കുറ്റം ബിജെപിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Tags: SiddaramaiahGovernor's permission to prosecute SiddaramaiahMuda land scam case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)
India

ഇനി റഹിം ബെംഗളൂരുവിലേക്ക് പോകാന്‍ സാധ്യതയില്ല; ഒരു കേരളക്കാരനും ഇവിടേക്ക് വരേണ്ടെന്ന ഭീഷണിയുമായി ഡി.കെ. ശിവകുമാര്‍

ഡിവൈഎഫ് ഐ നേതാവും എംപിയുമായ റഹിം ബെംഗളൂരുവിലെ യെലഹങ്കയില്‍ മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് ഇടിച്ചുനിരത്തിയ സ്ഥലം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

യുപിയില്‍ ബുള്‍ഡോസര്‍ നീതി നടപ്പാക്കിയപ്പോള്‍ അവിടെ പോകാത്ത എ.എ. റഹിം ബെംഗളൂരുവിലെ ബുള്‍ഡോസര്‍ പൊളി നടന്നയിടത്ത് പോയി

India

കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമ്പോൾ ശിവകുമാർ മുഖ്യമന്ത്രിയാകും, ഞങ്ങൾ ഒറ്റക്കെട്ടാണ്: സിദ്ധരാമയ്യ

India

കർണാടകയിൽ അധികാര തർക്കം: സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും രണ്ടാം റൗണ്ട് പ്രഭാതഭക്ഷണ യോഗം, നിരീക്ഷിച്ച് കോൺഗ്രസ് ഹൈക്കമാൻ്റ്

India

സിദ്ധരാമയ്യ-ശിവകുമാര്‍ ബ്രേക്ക് ഫാസ്റ്റ് നയതന്ത്രത്തില്‍ പ്രശ്നം പരിഹരിച്ചേക്കില്ല; തിങ്കളാഴ്ച ത്തെ പ്രഖ്യാപനം നിര്‍ണ്ണായകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.