കോട്ടയം: മണിമല, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.അപകടകരമായ നിലയില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് ജാഗ്രതാ നിര്‍ദേശം.
മണിമല നദിയില്‍ ഓറഞ്ച് ജാഗ്രതയും അച്ചന്‍കോവില്‍ നദിയില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷന്, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷന്, വള്ളംകുളം സ്റ്റേഷന് എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുകയാണ്.
നദിക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിപ്പ്. നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം വെളളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: