India

വിവാഹം വേണ്ടെന്ന് അലറിക്കരച്ചിൽ ; 12 കാരിയെ നിർബന്ധിച്ച് 62 വയസ്സുകാരന് വിവാഹം കഴിച്ചു നൽകി

Published by

ശൈശവ വിവാഹത്തെക്കുറിച്ച് ബോധവൽക്കരണം നടത്തിയിട്ടും ചിലർ ഇന്നും ഇത് തുടരുകയാണ് . . ഇന്നും ചിലയിടങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുണ്ട്. അത്തരം ചില കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. സമാനമായ ഒരു സംഭവം സംബന്ധിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

12 വയസ്സുള്ള പെൺകുട്ടിയെയാണ് നിർബന്ധിച്ച് വീട്ടുകാർ 62 വയസ്സുള്ള പുരുഷന് വിവാഹം കഴിച്ചു നൽകിയത്. ഈ വിവാഹം വേണ്ടെന്ന് പറഞ്ഞ് പെൺകുട്ടി അലറി കരയുന്നതും ദൃശ്യങ്ങളിൽ കാണാം.വിവാഹ രജിസ്റ്ററിൽ നിർബന്ധിച്ച് ഒപ്പിടിയിപ്പിക്കുന്നതും കാണാം.

താരാബുൾ എന്ന ഒരു എക്‌സ് അക്കൗണ്ടിലാണ് ഈ ദൃശ്യം വന്നത് . “12 വയസ്സുള്ള പെൺകുട്ടി 62 വയസ്സുള്ളയാളെ അവളുടെ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. “ എന്ന കുറിപ്പും ഒപ്പമുണ്ട് . ‘ഇതിനേക്കാൾ തിന്മ മറ്റൊന്നില്ല.’എന്നാണ് ദൃശ്യങ്ങൾക്ക് വരുന്ന കമന്റ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: viralWedding