കൊച്ചി: തനിക്ക് ലഭിച്ച അവാര്‍ഡ് സംവിധായകന്‍ ക്രിസ്റ്റോ ടോമിക്ക് സമര്‍പ്പിക്കുന്നുവെന്ന് ഉര്‍വശി പറഞ്ഞു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉള്‍വശിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.
സിനിമ കണ്ട് ഒരുപാട് പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഓരോരുത്തരുടെ പ്രശംസയും ഓരോ പുരസ്‌കാരങ്ങളാണ്. പ്രേക്ഷകര്‍ ഓരോ സിനിമ കണ്ടും നല്ലത് പറയുമ്പോള്‍ ഹൃദയപൂര്‍വം ഒരു പുരസ്‌കാരമായാണ് താന്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ അതിന്റെ ഒരംഗീകാരം കിട്ടിയപ്പോള്‍ സ്‌കൂളിലെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മാര്‍ക്ക് കിട്ടുന്നത് പോലെയാണ് തോന്നുന്നത്.
ശാരീരികമായും മാനസികമായും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചഭിനയിച്ച സിനിമയാണ് ഉള്ളൊഴുക്ക്. അരക്കൊപ്പം വെള്ളത്തില്‍ നിന്നാണ് സിനിമയിലുടനീളം അഭിനയിച്ചത്. വെള്ളത്തില്‍ നിന്ന് കാലൊക്കെ കറുത്തുപോയിരുന്നു.
ലൊക്കേഷനില്‍ എല്ലാവരും മൂകതയോടെയാണ് ഉണ്ടായിരുന്നത്. മരണവീടും മൃതദേഹവുമൊക്കെയായിരുന്നു പശ്ചാത്തലം. കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. പൊട്ടിക്കരയുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു കരയാതെ കരയുന്നത്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് സങ്കടത്തോടെ അഭിനയിച്ച ചിത്രത്തിലൊന്നാണ് അച്ചുവിന്റെ അമ്മ. അത്തരം സിനിമകളുടെ സംവിധായകന്മാരോട് വലിയ കടപ്പാടാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: