ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തെ തകർക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന് ഉൾഫ തീവ്രവാദികൾ . സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിരുന്നുവെന്നും സാങ്കേതികമായ ചില തടസങ്ങൾ നേരിട്ടതിനാൽ ആക്രമണം നടത്താൻ കഴിഞ്ഞില്ലെന്നുമാണ് സംഘടന പ്രസ്താവനയിലൂടെ അറിയിച്ചത്..
ഇതേ തുടർന്ന് സ്‌ഫോടകവസ്തുക്കൾക്കായി തിരച്ചിൽ നടത്താൻ സുരക്ഷാ ഏജൻസികളെ നിയോഗിച്ചു. ഉൾഫ (ഐ) സൂചിപ്പിച്ച എല്ലാ സ്ഥലങ്ങളിലേക്കും ബോംബ് നിർവീര്യ സേനയെ അയച്ചിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബോംബുകളുടെ കൃത്യമായ സ്ഥാനം വ്യക്തമാക്കുന്ന ഒരു ലിസ്റ്റാണ് ഉൾഫ മാദ്ധ്യമങ്ങൾക്ക് ഇമെയിലായി അയച്ചത് . അഞ്ച് സ്ഫോടകവസ്തുക്കൾ എവിടെയാണെന്നത് അനിശ്ചിതത്വത്തിലാണെന്നും പറയുന്നു. അസിസ്റ്റൻ്റ് പബ്ലിസിറ്റി സെക്രട്ടറി, സെക്കൻഡ് ലഫ്റ്റനൻ്റ് ഇഷാൻ അസോമാണ് കത്തയച്ചത്.
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം [സ്വതന്ത്ര]” എന്ന സംഘടനയെ പ്രതിനിധീകരിച്ച് 2024 ഓഗസ്റ്റ് 15 ന് രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സൈനിക പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നുവെന്ന് അസമിലെ തദ്ദേശീയരെ അറിയിക്കുന്നതായാണ് കത്തിൽ പറയുന്നത്. സാങ്കേതിക തകരാറുകൾ കാരണം നടപ്പാക്കിയില്ല. അതിനാൽ, പൊതു സുരക്ഷ കണക്കിലെടുത്ത് പ്രതിഷേധം നടക്കുന്ന സ്ഥലങ്ങൾ പരസ്യമാക്കിയിട്ടുണ്ട് എന്നും പറയുന്നു.
അപ്പർ അസമിലെ ശിവസാഗർ, ദിബ്രുഗഡ്, ഗുവാഹത്തി എന്നിവിടങ്ങളിലും ലോവർ അസമിലുമാണ് ബോംബുകൾ സ്ഥാപിച്ചിരുന്നതെന്നും സംഘടന അവകാശപ്പെട്ടു. ബോംബ് സ്ഫോടനങ്ങളിലൂടെ ശക്തി തെളിയിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: