ന്യൂഡല്‍ഹി : ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് നടി ഖുശ്ബു സുന്ദര്‍ രാജിവെച്ചു. 2023 ലാണ് അവര്‍ വനിതാ കമ്മീഷനില്‍ അംഗമായത്. ഒരു മാസം മുമ്പ് വനിതാ ശിശു വികസന മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയിരുന്നുവെന്നും അടുത്തിടെയാണ് അത് സ്വീകരിച്ചതെന്നും ഖുശ്ബു വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ സജീവമാകാനാണ് രാജി. ദേശീയ വനിതാ കമ്മീഷന് അംഗമായതിനാല്‍ ബിജെപിയെ പ്രതിനിധീകരിക്കുന്ന സംവാദങ്ങളിലും മറ്റ് രാഷ്ട്രീയ വേദികളിലും പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞു. അതിനാലാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. തന്റെ തീരുമാനം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിനെയും അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: