Kerala

പുഞ്ചിരിമട്ടത്ത് അപകടസാധ്യത, ചൂരല്‍മലയില്‍ ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യം- ജോണ്‍ മത്തായി

ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്

Published by

വയനാട്: ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി.ഇവിടെ ഇനിയുളള വീടുകളില്‍ താമസം സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷിതവും സുരക്ഷിതവുമല്ലാത്ത മേഖലകളെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടത്ത് നദിയോട് ചേര്‍ന്ന് വീടുകള്‍ ഇരിക്കുന്ന ഭാഗം ആപല്‍ക്കരമായ സാഹചര്യമാണ്. അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലത്. ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജോണ്‍ മത്തായി പറഞ്ഞു.

എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ദുരന്തമുണ്ടാകാന്‍ കാരണം ഉരുള്‍പൊട്ടി സീതമ്മക്കുണ്ടില്‍ ഡാം പോലുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു. ആ ജലസംഭരണി പൊട്ടി ഒലിച്ചത് കൊണ്ടാണ് ഇത്ര വലിയ ദുരന്തം ഉണ്ടായത്. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ പരിശോധന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.ഇതിന് മുമ്പ് മൂന്ന് തവണ സമാനമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം,ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനം വേണ്ടതുണ്ടോ എന്നതില്‍ സര്‍ക്കരാണ് നയപരമായ തീരുമാനം എടുക്കേണ്ടത്.

ഉരുള്‍ പൊട്ടല്‍ മേഖലയില്‍ ഉണ്ടായത് ശക്തമായ മഴയായിരുന്നു. മൂന്നു ദിവസം കൊണ്ട് 570 മില്ലീമീറ്ററിലധികം മഴയുണ്ടായി വനപ്രദേശത്ത് ആയത് കൊണ്ട് മരങ്ങള്‍ കൂടി താഴേക്ക് പതിച്ചത് ആഘാതം കൂട്ടിയെന്നും ജോണ്‍ മത്തായി പറഞ്ഞു. ഇപ്പോള്‍ നടത്തിയ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക