ചെന്നൈ: ലോകചെസ് കിരീടപ്പോരാട്ടത്തിനായി സിംഗപ്പൂരിലേക്ക് തിരിക്കും മുന്‍പ് ചെസ് താരം ഡി.ഗുകേഷിന് താന്‍ പഠിച്ച സ്കൂള്‍ നല്‍കിയത് 50 ലക്ഷത്തിലധികം വിലവരുന്ന മെഴ്സിഡിസ് ബെന്‍സ് കാര്‍. സിംഗപ്പൂരില്‍ ചൈനീസ് താരം ഡിങ്ങ് ലിറനുമായി ഏറ്റുമുട്ടല്‍ ഈ വര്‍ഷമൊടുവില്‍ ആരംഭിക്കുന്നതിന് മുന്‍പാണ് ഗുകേഷിന് താന്‍ പഠിച്ച സ്കൂളായ ചെന്നൈയിലെ വേലമ്മാള്‍ നെക്സസ് സ്കൂളിന്റെ ഈ അത്യപൂര്‍വ്വ ആദരം. മെഴ്സിഡിസ് ബെന്‍സ് കാര്‍ ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ ഗുകേഷ് സ്കൂള്‍ യൂണിഫോമിലാണ് എത്തിയത്.ഇ-ക്ലാസ് മെഴ്സിഡിസ് ബെന്‍സ് കാര്‍ ആണ് സമ്മാനിച്ചത്.
In an evening that was absolutely electric, Velammal Nexus felicitated their student Gukesh for his phenomenal achievements – the most notable one being winning the Candidates 2024 and becoming a World Championship Challenger.
Gukesh was gifted a car by his school and guess… pic.twitter.com/x5jt36MnYY
— ChessBase India (@ChessbaseIndia) August 11, 2024
ചെന്നൈയിലെ മെല്‍ അയനംബാക്കം കാമ്പസില്‍ നടന്ന ചടങ്ങിലാണ് ഗുകേഷിന് സമ്മാനം നല്‍കിയത്. ലോക നിലവാരത്തിലുള്ള ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരച്ച കാന്‍ഡിഡേറ്റ് ചെസ് മത്സരത്തില്‍ ചാമ്പ്യനായതോടെയാണ് ലോക ചെസ് കിരീടത്തിന് ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ഡിങ് ലിറനെ വെല്ലുവിളിക്കാന്‍ ഗുകേഷ് യോഗ്യത നേടിയത്.
ഏകദേശം 50 ലക്ഷത്തിലധികം വിലയുള്ള മെഴ്സിഡിസ് ബെന്‍സ് കാറാണ് വേലമ്മാള്‍ സ്കൂള്‍ ഗുകേഷിന് സമ്മാനിച്ചത്. തമിഴ്നാട്ടില്‍ ഉള്ള വേലമ്മാള്‍ സ്കൂള്‍ ശൃംഖലയില്‍പ്പെട്ട ഒരു സ്കൂളിലാണ് ഡി.ഗുകേഷ് പഠിച്ചത്. ഇവിടെ തന്നെയാണ് പ്രജ്ഞാനന്ദയും സഹോദരി ആര്‍. വൈശാലിയും പഠിച്ചത്. തന്റെ ചെസിലെ യാത്ര തുടങ്ങിയത് ഈ സ്കൂളില്‍ നിന്നാണെന്ന് ഗുകേഷ് പറഞ്ഞു.
സ്കൂളില്‍ തുടര്‍ച്ചയായി പഠിക്കാന്‍ പോകാന്‍ കഴിയാതിരുന്നപ്പോഴും സ്കൂള്‍ ഗുകേഷിനെ പിന്താങ്ങി. ചെസ് കളിയ്‌ക്ക് ശേഷം കിട്ടുന്ന സമയത്തിലുള്ള പഠനത്തിന്റെ പുരോഗതി സ്കൂള്‍ വിലയിരുത്തി പ്രോത്സാഹിപ്പിക്കുകയും. ഗുകേഷ് പരീക്ഷകള്‍ പാസാവുകയും ചെയ്തു. ഗുകേഷിന്റെ പഠനത്തിലും ചെസിലും ഉള്ള വിജയം മറ്റു കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് സ്കൂള്‍ അധികൃതര്‍ കരുതുന്നു. “ഒരിയക്ക്ല്‍ 15ാമത് ലോകചാമ്പ്യനായ ശേഷം വിശ്വനാഥന്‍ ആനന്ദ് സ്കൂളില്‍ എത്തി. അദ്ദേഹത്തിനൊപ്പം തോള്‍ചേര്‍ന്ന് സ്റ്റേജില്‍ നില്‍ക്കാന്‍ സാധിച്ചത് മികച്ച ഓര്‍മ്മകളില്‍ ഒന്നാണ്.” – ഗുകേഷ് ഓര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: