കോട്ടയം: നഗരമദ്ധ്യത്തില്‍ ആറരക്കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയാണ് ജയിലില്‍ കുഴഞ്ഞ് വീണ് മരിച്ചത്. കേസിലെ പ്രതി ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമദ്ധ്യത്തില്‍ നിന്നും കഞ്ചാവുമായി ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ ഇന്ന് രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: