ബെംഗളൂരു : പോലീസിനോടുള്ള ദേഷ്യത്തിൽ കർണാടക നിയമസഭാമന്ദിരത്തിന് മുന്നിൽ ബൈക്ക് കത്തിച്ച് യുവാവ് . കർണാടക ചള്ളക്കരെ സ്വദേശിയായ പൃഥ്വിരാജ് എന്ന യുവാവാണ് അമ്മയെ ശകാരിച്ച പോലീസുകാരോടുള്ള ദേഷ്യത്തിൽ വിധാൻ സൗദയ്ക്ക് മുന്നിൽ ബൈക്കിന് തീ കൊളുത്തിയത്.
ട്രക്കിംഗിന് പോയ പൃഥ്വിരാജിനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തയായ മാതാവ് ചള്ളക്കെരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി . എന്നാൽ പൃഥ്വിയുടെ അമ്മയെ പോലീസ് അധിക്ഷേപിക്കുകയായിരുന്നു. ഇതിൽ കുപിതനായ യുവാവ് ബൈക്കുമായി നിയമസഭാ മന്ദിരത്തിന് മുന്നിലെത്തിൽ കത്തിക്കുകയായിരുന്നു . സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: