ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിം കുട്ടികള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ നേതാവ് മൗലാന സാജിദ് റാഷിദി.
സര്‍വോദയ ബാല വിദ്യാലയ സ്‌കൂളില്‍ സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ കണ്ടു. ഇത് മുസ്ലിം കുട്ടികളുടെ വിശ്വാസത്തിന് വിരുദ്ധമാണ്. അദ്ധ്യാപകര്‍ മുസ്ലീം കുട്ടികളോട് ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ പറയുന്നുണ്ട്. ‘സംഘി’ ചിന്താഗതിക്കാരായ അധ്യാപകര്‍ മുസ്ലീം കുട്ടികളുടെ വിശ്വാസത്തിന് വിരുദ്ധമായി അവരുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അത്തരം അദ്ധ്യാപകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. നമ്മുടെ ഇസ്ലാമിനും വിശ്വാസത്തിനും എതിരായ എന്തെങ്കിലും അവരുടെ മനസില്‍ കുത്തിവയ്‌ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ ശക്തമായി ചെറുക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ സന്നദ്ധരാക്കണം. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റില്‍ സാജിദ് റാഷിദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക