കോട്ടയം: കേരളത്തിന് അപകടമാകുന്ന മുല്ലപ്പെരിയാര്‍ ഡാം ഉടന്‍ പൊളിച്ചു മാറ്റണമെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്. ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോഴും മുല്ലപ്പെരിയാര്‍ ഡാമിന് പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഇന്‍ഡി മുന്നണി നേതാക്കളായ പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശ്‌നം മാത്രമാണുള്ളത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമെന്നും ജോര്‍ജ് പറഞ്ഞു. മുല്ലപ്പെരിയാര്‍ പൊ
ട്ടുമോ, ഇല്ലയോ എന്നതാണ് ജനങ്ങള്‍ക്കിടയിലെ ചര്‍ച്ച. ഒരു ഭയവും വേണ്ട, മുല്ലപ്പെരിയാര്‍ ഡാമിന് ഒരു പ്രശ്‌നവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇടുക്കി ജില്ലക്കാരനായ മന്ത്രി റോഷി അഗസ്റ്റിന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ കുറച്ചൊക്കെ സത്യവും നന്മയും ഉണ്ടായിരുന്നു. മന്ത്രിയായപ്പോള്‍ അത് നഷ്ടമായി.
‘മുല്ലപ്പെരിയാര്‍ ഡാം വേഗം പൊളിക്കണം. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം. പുതിയ ഡാം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതാണ്. എന്തുകൊണ്ട് അവിടെ പുതിയ ഡാം പണിയുന്നില്ല. തമിഴ്‌നാടിന് വെള്ളം കൊടുക്കേണ്ടെന്നല്ല. തമിഴ്‌നാടിന് വെള്ളവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: