Kerala

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന് പരാതി

സംഭവത്തില്‍ പരിയാരം പൊലീസ് കേസെടുത്തു

Published by

കണ്ണൂര്‍: സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ പതിനാലുകാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.വൈകുന്നേരം 5.30 ഓടെ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാധാരമായ സംഭവമുണ്ടായത്.

വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ മൂന്നംഗ സംഘം പിന്തുടര്‍ന്നെത്തി. പിന്നാലെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി.

സംഭവത്തില്‍ പരിയാരം പൊലീസ് കേസെടുത്തു. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by