ചെന്നൈ: തിരക്ക് നിയന്ത്രിക്കാന്‍ ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള പ്രത്യേക എസി എക്‌സ്‌പ്രസ് ട്രെയിൻ ഇന്ന് മുതൽ. പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ ബുക്കിങ് കഴിഞ്ഞു.
കൊച്ചുവേളിയിൽ നിന്ന് തിരച്ചുള്ള സർവീസുകളിൽ ബെർത്തുകൾ ഒഴിവുണ്ട്. ഓഗസ്റ്റ് 14നുള്ള സർവീസിലെ ബർത്തുകളാണ് ബുക്ക് ചെയ്തു കഴിഞ്ഞത്. ട്രെയിൻ പ്രഖ്യാപനത്തോടൊപ്പം തന്നെ റിസർവേഷനും ആരംഭിച്ചിരുന്നു.
ഓഗസ്റ്റ് 14നും 21നും ഉച്ചയ്‌ക്ക് ശേഷം 3.45ന് ചെന്നൈയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ (06043) പിന്നേറ്റ് രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. കൊച്ചിവേളിയിൽ നിന്ന ഓഗസ്റ്റ് 15നും 22നും വൈകുന്നേരം 6.25ന് പുറപ്പെടുന്ന ട്രെയിൻ പിന്നേറ്റ് രാവിലെ 11.25ന് ചെന്നൈ സെൻട്രലിൽ എത്തും.
തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ഇതുകൂടാതെ ചെന്നൈയിൽ നിന്ന് നാഗർകോവിലിലേക്ക് ബുധനാഴ്ച പുറപ്പെടുന്ന ഒരു ട്രെയിൻ കൂടി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക