ന്യൂദല്‍ഹി: മുസ്ലിം പോലീസുകാരന് മതാചാരത്തിന്റെ ഭാഗമായി താടി വെക്കാമോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി. മഹാരാഷ്ട്ര റിസര്‍വ് പോലീസ് സേനയിലെ മുസ്ലിം കോണ്‍സ്റ്റബിളിനെ താടിവെച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തതാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
താടി വെക്കുന്നത് 1951ലെ ബോംബെ പോലീസ് മാനുവലിനെതിരാണെന്ന് ചൂണ്ടിക്കാട്ടി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ എത്തിയത്. അടുത്തിടെ നടത്തിയ ലോക്അദാലത്തിലും തീരുമാനമായില്ല.
താടി വടിക്കാന്‍ തയ്യാറായാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞെങ്കിലും പരാതിക്കാരന് തയ്യാറായില്ല. ഭരണഘടനാപരമായി പ്രധാനപ്പെട്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറായത്.
സമാനമായ മറ്റൊരു കേസില്‍ കോണ്‍സ്റ്റബിളായ മുസ്ലിം സമുദായത്തില്‍പ്പെട്ടയാള്‍ക്ക് താടിവെക്കാന്‍ ഭരണഘടനാപരമായി അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി 2021ല്‍ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: