കോട്ടയം: പൊതുവില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ സഹകരണ സംഘങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. സഹകരണ സംഘങ്ങള്‍ക്ക് സംഭാവന നല്കാന് അനുമതി നല്കുന്നു എന്ന പേരിലാണ് രജിസ്ട്രാറുടെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. നന്മ ഫണ്ടില്‍നിന്നോ ജനറല്‍ ഫണ്ടില്‍ നിന്നോ തുക നല്‍കാമെന്നാണ് നിര്‍ദ്ദേശം. ഓരോ ജില്ലയിലെയും സഹകരണ സ്ഥാപനങ്ങള്‍ നല്കുന്ന സംഭാവനയുടെ കണക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ ശേഖരിച്ച് സഹകരണ രജിസ്ട്രാറെ അറിയിക്കണം. ഇക്കാര്യത്തില്‍ ടാര്‍ജറ്റ് നിശ്ചയിക്കരുതെന്ന് ഔപചാരികമായി പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ പണം സമാഹരിക്കേണ്ടത് ജോയിന്റ് രജിസ്ട്രാര്‍മാരുടെ ബാധ്യതയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: