മൂന്നാര്‍: കെ. രാധാകൃഷ്ണന് മന്ത്രി പദം രാജിവെക്കുന്നതിന് മുന്‍പ് തിരക്കിട്ട് ഇറക്കിയ ഉത്തരവിനെതിരെ മുതുവാന്‍ ആദിവാസി സമുദായ സംഘം. സംസ്ഥാനത്ത് പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളില്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലങ്ങള്‍ പതിറ്റാണ്ടുകളായി അറിയപ്പെടുന്ന ഊര്, കുടി എന്നീ പേരുകള്‍ മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് സംഘം നേതാക്കള്‍ ആവശ്യപ്പെട്ടു . ഊര് എന്ന വാക്ക് ആദിവാസി വിഭാഗങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ ആവാത്തതാണ്. ഊരുകൂട്ടം, ഊര് മൂപ്പന് എന്നീ പദങ്ങള്‍ ഇനി മാറ്റാനാവില്ല . തങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷീയമാണ് പതിറ്റാണ്ടുകളെ ഉപയോഗിച്ചുവരുന്ന പാദങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതെന്ന് സംഘം സംസ്ഥാന പ്രസിഡണ്ട് എം പാല്‍രാജ്, ജനറല്‍ സെക്രട്ടറി ശേഖര്‍ റാം എന്നിവര്‍ പറഞ്ഞു.
ലോക്സഭയിലേക്ക് വിജയിച്ച കെ. രാധാകൃഷ്ണന് മന്ത്രി പദം രാജിവെക്കുന്നതിന് മുന്‍പാണ് ഊര്, കുടി തുടങ്ങിയ പദങ്ങള്‍ ഇനി ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിക്കരുതെന്ന് വിലക്കി ഉത്തരവിറക്കിയത്. ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനായി കാര്യമായി ഒന്നും ചെയ്യാതെ കൈയ്യടി നേടുന്നതിനുവേണ്ടി മാത്രം പേരുമാറ്റം പ്രഖ്യാപിച്ചു പടിയിറങ്ങി പോയ രാധാകൃഷ്ണന്റെ നടപടി പരക്കെ വിമര്‍ശന വിധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: