കാലിഫോര്‍ണിയ: ജനപ്രീതികൊണ്ടും അത്രയും തന്നെ വിവാദം കൊണ്ടും ശ്രദ്ധാകേന്ദ്രമായ മെര്ലിന് മണ്റോയുടെയുടെ പ്രതിമ ഫോറെവര്‍ മെര്ലിന് വീണ്ടും സ്ഥലം മാറുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. കാറ്റില്‍ ഉയര്‍ന്നു പൊങ്ങുന്ന ഫ്രോക്ക് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന മര്‍ലിന്റെ ഭീമാകാരമായ ശില്‍പ്പമാണ് ഫോറെവര്‍ മെര്ലിന്. സെവാര്‍ഡ് ജോണ്‍സനാണ് രൂപകല്‍പ്പന ചെയ്തത്.
ബില്ലി വില്‍ഡറിന്റെ 1955-ല്‍ പുറത്തിറങ്ങിയ ദ സെവന് ഇയര്‍ ഇച്ച് എന്ന ചലച്ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണ് ശില്പത്തിന് ആധാരമായത്. 2011-ല്‍ സൃഷ്ടിച്ച ഈ ശില്പത്തിന് 26 അടി ഉയരവും 15,000 കിലോഗ്രാം ഭാരവും ഉണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. വിവാദങ്ങളെത്തുടന്ന് ന്യൂയോര്‍ക്കിലെ പല ഭാഗങ്ങളിലും മാറി മാറി പ്രതിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഷിക്കാഗോ (2011-12), ഹാമില്ട്ടണ് ടൗണ്‍ഷിപ്പ് (2014-15), ബെന്‍ഡിഗോ (2016), സ്റ്റാംഫോര്‍ഡ് (2018), കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്സിലെ പാം കാന്യോണ് ഡ്രൈവിന്റെയും തഹ്ക്വിറ്റ്സ് കാന്യോണ് വേയുടെയും ഇടയില്‍. ഗ്രൗണ്ട് ഫോര്‍ സ്കള്പ്ച്ചറില് എന്നിങ്ങനെ പലയിടങ്ങളിലും പ്രതിമ പ്രദര്‍ശിപ്പിച്ചിരുന്നു. നിലവില്‍ പാം സ്പ്രിംഗ്സിലാണ് പ്രതിമയുള്ളത്.
പ്രതിമയിലെ അശ്ളീലം എക്കാലത്തും അമേരിക്കയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ പ്രതിമ ആക്രമിക്കപ്പെടുകയും കോടതി കയറുകയും ചെയ്തിട്ടുണ്ട്. എങ്കിലും ജനപ്രീതി വര്‍ദ്ധിച്ചുവന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: