തൊടുപുഴ : കൂടെ നടന്നിട്ട് കുതികാല് വെട്ടിയ മുസ്ളീം ലീഗിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് തൊടുപുഴ ജില്ലാ ഘടകം. ലീഗ് ചതിച്ചെന്നും അതിന്റെ പ്രത്യാഘാതം അവര്‍ നേരിടേണ്ടി വരുമെന്നും ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു മുന്നറിയിപ്പു നല്കി.
ഒറ്റയ്ക്ക് തൊഴുപുഴ നഗരസഭയിലേക്ക് മല്സ്രിക്കാനുള്ള ത്രാണി കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം വെല്ലുവിളിച്ചു. യുഡിഎഫിന് ഒരു സീറ്റ് കൂടുതലുണ്ടായിരുന്നിട്ടും മുന്നണിയെ അട്ടിമറിച്ച് തൊടുപുഴ നഗരസഭാ ഭരണം നിലനിര്‍ത്താന്‍ സിപിഎമ്മിനെ പിന്തുണച്ച ലീഗിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉരുണ്ടുകൂടുന്നത്.
തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി . അതേസമയം ഇടുക്കി ജില്ലയില്‍ യുഡിഎഫുമായി മുസ്ലിം ലീഗ് സഹകരിക്കില്ലെന്ന് ജില്ലാ പ്രസിഡണ്ട് കെഎം ഷുക്കൂര്‍ അറിയിച്ചു ചെയര്മാന് സ്ഥാനത്തിനായുള്ള കോണ്‍ഗ്രസ്, ലീഗ് ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മുന്നണി ബന്ധം വഷളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: