ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ സര്‍വകലാശാലകളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഓപ്രകാശ് രാജബര്. ഇതിനായി രണ്ടു സര്‍വകലാശാലകള്‍ സ്ഥാപിക്കും. തുടര്‍ന്ന് മദ്രസകള്‍ക്ക് അംഗീകാരവും ഗ്രാന്റും നല്‍കുന്നത് സര്‍വകലാശാലകളായിരിക്കും. നിലവില്‍ 25000 മദ്രസകളാണ് സംസ്ഥാനത്ത് ഉള്ളത് ഇതില്‍ 16500 എണ്ണത്തിന് മാത്രമാണ് യുപി മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം ഉള്ളത്. ഇനിമുതല്‍ സര്‍വകലാശാലകളുടെ അനുമതിയില്ലാതെ മദ്രസകള്‍ നടത്താനാവില്ല.
അതേസമയം പുതിയ ചട്ടം നടപ്പാക്കുന്നതിനു മുന്‍പേ ചര്‍ച്ച നടത്തണമായിരുന്നെന്ന് ജമാഅത്ത് ഉലമ ഹിന്ദ് എന്ന സംഘടന കുറ്റപ്പെടുത്തി. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനും ഭരണഘടന തങ്ങള്‍ക്ക് അവകാശം നല്‍കുന്നതായും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വക്താവ് മൗലാന റഷീദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: