ചാരുംമൂട്: മാവേലിക്കര ചുനക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സവിത സുധി ഇനി ഉഗ്രവിഷമുള്ള പാമ്പുകളെയും കീഴടക്കും.ബിജെപിയുടെ പ്രവര്‍ത്തകയായി പൊതുരംഗത്തെത്തിയ സവിതാ സുധി താമര ചിഹ്നത്തില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ചുനക്കര വടക്ക് വാര്‍ഡ് മെമ്പറായി ജനങ്ങളെ സേവിക്കുന്നു.
എല്ലാവര്ക്കും പ്രിയങ്കരിയായി മാറിയ സവിത ജനസേവനത്തിനൊപ്പം ആരും എളുപ്പം കടന്നു വരാത്ത അപകട സാധ്യത നിറഞ്ഞ ദൗത്യമാണ് സ്വയം ഏറ്റെടുത്തിരിക്കുന്നത്.
പാമ്പുപിടിത്തത്തിനുള്ള പരിശീലനം വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കൊമ്മാടിയിലെ സാമൂഹിക വനവത്കരണ വിഭാഗം കാര്യാലയത്തില്‍ നിന്നും വിജയകരമായി പൂര്‍ത്തിയാക്കിയ സവിതക്ക് വനം വകുപ്പില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ജില്ലയിലെ ആദ്യത്തെ വനിതാ പാമ്പുപിടിത്തക്കാരിയെന്ന ബഹുമതിക്ക് അര്‍ഹയാകും.
സവിതക്ക് അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് മുഹമ്മദ് അന്‍വറിന്റെ നേതൃത്വത്തിലുള്ള വിദ്ഗധ സംഘത്തിന്റെ പരിശീലനമാണ് ലഭിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.കെ.രാജേഷ്, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഫെന്‍ ആന്റണി, സജി.ജെ,മോഹന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.എസ്.സേവ്യര്‍ എന്നിവരുടെ ശിക്ഷണം സവിതക്ക് പാമ്പുപിടിത്തത്തിനു കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു.
സവിതയുടെ ഭര്‍ത്താവ് സുധിയും വീട്ടിലുള്ളവരും നല്ല പിന്തുണ നല്‍കിയതായും സവിത പറഞ്ഞു. ഇനി ചുനക്കരക്കാര്‍ക്ക് പാമ്പിനെ പിടിക്കാന്‍ തിരുവനന്തപുരത്തുള്ള വാവാ സുരേഷ് എത്തുന്നതും കാത്ത് സമയം കളയണ്ട, നമ്മുടെ വിളിപ്പുറത്തുള്ള സവിത ഓടിയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: