ഹൈദരാബാദ് : രാജണ്ണ സിർസില്ല ജില്ലയിൽ തന്റെ ചാനലിൽ “മയിൽ കറി പാചകക്കുറിപ്പ്” വീഡിയോ അപ്‌ലോഡ് ചെയ്തെന്നാരോപിച്ച് യൂട്യൂബർക്കെതിരെ കേസെടുത്തു. യൂട്യൂബർ തന്റെ ചാനലിന് കൂടുതൽ കാഴ്‌ചകൾ നേടാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരാൾ തന്റെ ചാനലിൽ മയിൽക്കറി പാകം ചെയ്യുന്ന വിധം വീഡിയോ പോസ്റ്റ് ചെയ്തതായി വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്കല്ലപ്പള്ളി ഗ്രാമത്തിലെത്തി ഇയാളുടെ വീട്ടിൽ നിന്ന് മയിൽക്കറി കണ്ടെടുത്തു.
കറി സാമ്പിൾ ഫോറൻസിക് വിശകലനത്തിനായി ലാബിലേക്ക് അയച്ചിട്ടുണ്ട്, അന്വേഷണം തുടരുകയാണ്. ഞായറാഴ്ചയാണ് ഇയാൾക്കെതിരെ കേസെടുത്തത്. മൃഗാവകാശ പ്രവർത്തകർ വിഷയം ഉന്നയിച്ചതോടെ വീഡിയോയും പിൻവലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: