India

അയോദ്ധ്യ രാമക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് 5,500 കോടി രൂപ ; മൂന്ന് വർഷത്തിനിടെ കിട്ടിയത് 2000 കോടിയിലധികം

Published by

ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിന് ഇതുവരെ ലഭിച്ചത് 5,500 കോടി രൂപ . ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ നടത്തിയത്.

ഫെബ്രുവരി 24 നുള്ളിൽ തന്നെ ക്ഷേത്രത്തിന് 25 കിലോ സ്വർണ്ണവും വെള്ളിയും ഉൾപ്പെടെ 25 കോടി രൂപയുടെ സംഭാവന ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാമക്ഷേത്രത്തിന് 2000 കോടിയിലധികം രൂപ സംഭാവന ലഭിച്ചതായാണ് റിപ്പോർട്ട് .ശിലാസ്ഥാപന ചടങ്ങ് മുതൽ ഭക്തർ രാം ലല്ലയ്‌ക്ക് സംഭാവന നൽകുന്നുണ്ട്. എങ്കിലും, ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ സമയത്തും അതിന് ശേഷവുമാണ് സംഭാവനകൾ വർദ്ധിച്ചത് .

കഴിഞ്ഞ 10 മാസത്തിനുള്ളിൽ 11 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചു. 2021-ൽ ക്ഷേത്രനിർമ്മാണത്തിനായി നടത്തിയ ധനശേഖരണത്തിനിടെ, 3,500 കോടി രൂപയാണ് ലഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by