ശ്രീനഗർ : ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. സൈനിക ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതുവഴിയാണ് താഴ്വരയിൽ നുഴഞ്ഞുകയറ്റം നടക്കുന്നതെന്നുമാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.
സൈന്യവും ഭീകരരും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ടെന്നും അതിനാലാണ് അതിർത്തികളിൽ വൻ സൈന്യത്തെ വിന്യസിച്ചിട്ടും അവർക്ക് ഇന്ത്യയിലേക്ക് കടക്കാൻ കഴിഞ്ഞതെന്നും ഫാറൂഖ് അബ്ദുള്ള ആരോപിച്ചു.ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അബ്ദുള്ള.
“നമ്മുടെ അതിർത്തികളിൽ വൻ സൈനിക വിന്യാസമുണ്ട്, ലോകത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസം. എന്നിട്ടും, ഈ വിപുലമായ സാന്നിധ്യമുണ്ടായിട്ടും, ഭീകരർ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നത് തുടരുന്നു. മയക്കുമരുന്ന് കടത്തുന്നു. സൈന്യത്തെ വൻതോതിൽ വിന്യസിച്ചിട്ടും ഇത് എങ്ങനെ സംഭവിക്കും? അതിർത്തിയോ?അനന്തനാഗിലെ ഏറ്റുമുട്ടലിൽ സിവിലിയനും ഒരു ജവാനും വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് അബ്ദുള്ളയുടെ വിദ്വേഷ പരാമർശം.
അതേസമയം, ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തിനെതിരെ എതിർപ്പ് ഉയർത്തി രംഗത്ത് വന്നു.
“ഫാറൂഖ് അബ്ദുള്ള വളരെ മുതിർന്ന രാഷ്‌ട്രീയക്കാരനാണ്, ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ അദ്ദേഹം ചോദ്യം ചെയ്തത് വളരെ നിർഭാഗ്യകരമാണ്. ഇത് രാജ്യത്തിന് വേണ്ടി പരമമായ ത്യാഗം ചെയ്യുന്ന ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ ചോദ്യം ചെയ്യുന്നതുപോലെയാണ്,” ഡിപിഎപി വക്താവ് പറഞ്ഞു. അശ്വനി ഹണ്ട പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: