ഗാസ : ഹമാസ് നേതാവ് കമാൻഡർ വാലിദ് അൽ സൂസിയെ വധിച്ചതായി ഇസ്രായേൽ . ഗാസയിൽ വച്ച് അൽ സൂസിയെ വധിച്ചതായാണ് ഐ ഡി എഫ് പ്രസ്താവനയിൽ പറയുന്നത്.
ദക്ഷിണ ഗാസ മുനമ്പിലെ ഹമാസിന്റെ ജനറൽ സെക്യൂരിറ്റി അപ്പാരറ്റസിന്റെ തലവനായിരുന്നു അൽസൂസി. ഹമാസിന്റെ ഇൻ്റലിജൻസ് വിംഗ് കൈകാര്യം ചെയ്തതും, ഇസ്രായേലിനെതിരായ നീക്കങ്ങൾ ആസൂത്രണം ചെയ്തതും അൽ സൂസിയാണെന്നാണ് സൂചന . ഇസ്രായേൽ എയർഫോഴ്സ് ജെറ്റുകളും ഇസ്രായേൽ മിലിട്ടറി ഇൻ്റലിജൻസ് ഡയറക്ടറേറ്റും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് അൽ സൂസിയെ വധിച്ചത്.
അതേസമയം പാരാട്രൂപ്പർ ബ്രിഗേഡ് കോംബാറ്റ് ടീമുകൾ തെക്കൻ ഗാസയിൽ റെയ്ഡുകൾ നടത്തുന്നുണ്ട്.പിടികൂടപ്പെട്ട ഭീകരരെ കൊല്ലുകയും ഒളിത്താവളങ്ങൾ നശിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: