അയോദ്ധ്യ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. വർഷങ്ങൾക്ക് മുൻപ് കശ്മീരിൽ ഉണ്ടായ വംശഹത്യ ആവർത്തിക്കുമെന്ന ഭയത്തിലാണ് ഹൈന്ദവ വിശ്വാസികൾ . ബംഗ്ലാദേശിലെആക്രമണങ്ങളിൽ പ്രതിഷേധിച്ച് രാമനഗരിയായ അയോദ്ധ്യയിലും , വാരണാസിയിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അയോദ്ധ്യയിലെ സന്യാസിവര്യന്മാർ അടക്കം ഹിന്ദുക്കൾക്കായി നിലകൊണ്ടു.
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷം ഇപ്പോൾ ഭീഷണിയിലാണ്, ക്ഷേത്രങ്ങളും മഠങ്ങളും സുരക്ഷിതമല്ല, രാത്രിയിൽ അവർ കാവൽ നിൽക്കുന്നു, അവരുടെ പെൺമക്കളും സുരക്ഷിതരല്ല – ബിജെപി നേതാവ് പണ്ഡിറ്റ് സുനിൽ ഭരാല പറഞ്ഞു. ഇത് തുടർന്നാൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാർലമെൻ്റിന്റെയും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലും പ്രതിഷേധം നടന്നു
അതേസമയം ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ ഹിന്ദു നേതാക്കളോടൊപ്പം ധാക്കയിലെ ധകേശ്വരി ദേശീയ ക്ഷേത്രം സന്ദർശിച്ചു.മതസൗഹാർദ്ദം വളർത്തിയെടുക്കാനും മതം നോക്കാതെ രാജ്യം എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണെന്നും എല്ലാവർക്കും തുല്യ അവകാശങ്ങളുണ്ടെന്നും വ്യക്തമാക്കാനായാണ് ക്ഷേത്രത്തിലെത്തിയതെന്ന് അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: