പാരീസ്: വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയ്ക്ക് സ്വര്‍ണം. നിലവിലെ ഒളിംപ്ക് ചാമ്പ്യനും റിക്കോര്‍ഡ് ഹോള്‍ഡറുമായ പ്യൂര്ടോറിക്കോയുടെ ജാസ്മിന് കമാച്ചോ ക്വിന്നിനെ വെങ്കലത്തിലേക്ക് പിന്തള്ളി അമേരിക്കയുടെ മസായ് റസ്സല്‍ പൊന്നണിഞ്ഞു. 12.23 സെക്കന്‍ഡിലാണ് അമേരിക്കന്‍ താരം ഫിനിഷ് ലൈന്‍ കടന്ന് പൊന്നണിഞ്ഞത്. ആതിഥേയരുടെ സൈറീന സംബമയേള 12.34 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ഫിനിഷ് ചെയ്തത് 12.346 സെക്കന്‍ഡില്‍.
ഇത്തവണത്തെ സെമിയുടെ മൂന്നാം ഹീറ്റ്സില്‍ ജാസ്മിനെ കമാച്ചോയ്ക്ക് പിന്നില്‍ രണ്ടാമതായിരുന്നു മസായ് റസ്സല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: