ന്യൂഡല്‍ഹി: ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘വെര്‍ച്വല്‍ അറസ്റ്റ്’ എന്ന സംവിധാനം ഇന്ത്യയില്‍ ഒരു അന്വേഷണ ഏജന്‍സിയിലും നിലവിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സിബിഐ, കസ്റ്റംസ്, പോലീസ് തുടങ്ങിയ അന്വേഷണോദ്യോഗസ്ഥര്‍
എന്നു പറഞ്ഞാണ് പലരെയും വിളിച്ച് ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ലഹരിക്കടത്ത്, കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ കാണല്‍ തുടങ്ങിയ കുറ്റങ്ങള്‍ വ്യാജമായി ചുമത്തിയാണ് പലരെയും തട്ടിപ്പുകാര്‍ ബ്‌ളാക്ക് മെയില്‍ ചെയ്യുന്നത്. കമ്പോഡിയ കേന്ദ്രീകരിച്ചാണ് ഇല്ലാത്ത പാഴ്‌സലിന്റെയും അക്കൗണ്ടുകളുടെയും പേരില്‍ കൂടുതലും തട്ടിപ്പുകാര്‍ വിലസുന്നത്. വെര്‍ച്വല്‍ അറസ്റ്റില്‍ നിറുത്തുന്നതായും ഓണ്‍ലൈനായി തന്നെ വിചാരണ നടത്തുന്നതായും അവകാശപ്പെട്ടാണ് ഇരകളെ മാനസികമായി കീഴടക്കുന്നത്. മാനഹാനി ഭയന്ന് ദുര്‍ബലചിത്തര്‍ പ്ണം കൊടുത്ത് രക്ഷപ്പെടുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക