കൊച്ചി: കുട്ടികള്‍ രക്തബന്ധത്തിലുള്ളവര്‍ക്ക് എതിരെ നല്‍കുന്ന പീഡന പരാതികളില്‍ അറസ്റ്റിലേക്ക് കടക്കും മുമ്പ് പോലീസ് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി ഹൈക്കോടതി. കള്ള പരാതികള്‍ കൂടുന്നത് കോടതിയെ പോലും പ്രതിസന്ധിയിലാക്കുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗരേഖ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സഹപാഠിയുമായുള്ള പ്രണയബന്ധം വീട്ടിലറിയിച്ചതിന്‌റെ പ്രതികാരമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബന്ധുക്കളായ രണ്ട് യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞത്. യുവാക്കള്‍ 62 ദിവസം തടവില്‍ കഴിയേണ്ടി വന്നതോടെ പരാതി വ്യാജമാണെന്ന് പെണ്‍കുട്ടി തന്നെ നേരിട്ട് കോടതിയിലെത്തി വെളിപ്പെടുത്തുകയായിരുന്നു. സഹോദരിസ്ഥാനത്തുള്ള കുട്ടിയുടെ നന്മയ്‌ക്കായി ഇടപെട്ടതിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടിവന്ന യുവാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും കോടതി നിര്‍ദേശിച്ചു. പോക്‌സോ കേസിന്‌റെ ദുരുപയോഗത്തിന് ഉത്തമ ഉദാഹരണമാണിതെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: