ന്യൂഡല്‍ഹി: ‘രാജ്യത്ത് പരസ്പര വിശ്വാസത്തോടെയുളള സൗഹാര്‍ദ്ദവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാന’വുമായി പാകിസ്ഥാന്‍ ഞായറാഴ്ച ന്യൂനപക്ഷ ദിനം ആചരിച്ചു. ‘സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും പാക്കിസ്ഥാനെ ശക്തമായ രാജ്യമാക്കുന്നതിന് മതസൗഹാര്‍ദ്ദം, സ്‌നേഹം, സഹിഷ്ണുത, സാഹോദര്യം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാനും’ പാകിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാരി അഭ്യര്‍ത്ഥിച്ചുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
‘നമ്മുടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ പാകിസ്ഥാന്‍ സ്ഥാപിതമായത് മുതല്‍, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വളരെയധികം സംഭാവന ചെയ്യുന്നു’വെന്ന് സ്വാതന്ത്ര്യസമരത്തില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് അംഗീകരിച്ചുകൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു,1947-ല്‍ മുഹമ്മദ് അലി ജിന്ന നടത്തിയ ചരിത്രപരമായ പ്രസംഗത്തിന്‌റെ ഓര്‍മ്മയ്‌ക്കായാണ് ഓഗസ്റ്റ് 11 ദേശീയ ന്യൂനപക്ഷ ദിനമായി ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: