മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലോകത്തെ വിസ്മയിപ്പിച്ച് മുന്നോട്ട് കുതിയ്ക്കുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അട്ടിമറിയ്ക്കാന്‍ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഗൂഢാലോചനയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ യാതൊരു കഴമ്പുമില്ലെന്ന് മാത്രമല്ല, ഉള്ളില്‍ നുണകളും കുത്തുവാക്കുകളും ഒളിപ്പിച്ചുവെച്ച ആ റിപ്പോര്‍ട്ട് ഒരു ക്ലാസിക്കല്‍ കോണ്‍ഗ്രസ് ആക്രമണത്തിന് ഉദാഹരണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തെ അസ്ഥിരപ്പെടുത്താന്‍ ഒരു വിദേശ ഏജന്‍സിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നടത്തിയ ആക്രമണമാണിത്. ഓഹരിവിപണി നിയന്ത്രിക്കുന്ന സെബിയുടെ വിശ്വാസ്യത തകര്‍ക്കുക വഴി ഇന്ത്യന്‍ ഓഹരിവിപണിയില്‍ അരാജകത്വം സൃഷ്ടിക്കുകയും അതുവഴി ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കലും ഈ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയാണ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്നതില്‍ യാതൊരു സംശയവുമില്ല. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇത് വ്യക്തമാണ്. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഒരു വിദേശ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ ബര്‍ഗ് സെബിയെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നതിന്റെ ലക്ഷ്യം വ്യക്തമാണ്.”- രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു. “കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് 10 ശതമാനത്തോളം കിട്ടാക്കടവും സ്വന്തക്കാര്‍ക്ക് വാരിക്കോരി വായ്പ കൊടുപ്പിച്ചും പൊതുമേഖലാബാങ്കുകളെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തകര്‍ത്തപ്പോള്‍ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുകയായിരുന്നു മോദിയുടെ ഭരണത്തില്‍. ഇന്‍സൈഡര്‍ ട്രേഡിംഗും സഹാറ പോലുള്ള വമ്പന്‍ അഴിമതികളും കൊണ്ട് പൊറുതി മുട്ടിയ സാമ്പത്തികരംഗമായിരുന്നു മന്മോഹന് സിങ്ങിന്റെ ഭരണകാലത്ത്. മോദി അതില്‍ മാറ്റങ്ങള്‍ വരുത്തി. ഇപ്പോള്‍ വസ്തുതകളില്ലാത്ത, നുണകള്‍ കുത്തിനിറച്ച ആരോപണങ്ങള്‍ വഴി ഈ ആരോഗ്യമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കുകയാണ് കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. “- രാജീവ് ചന്ദ്രശേകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: