ശ്രീനഗർ: നൂറ്റാണ്ടുകൾക്ക് ശേഷം മന്ത്രങ്ങളാലും വേദങ്ങളാലും മുഖരിതമാകുകയാണ് കശ്മീർ . അനന്തനാഗ് ജില്ലയിലെ പുരാതന മാർത്താണ്ഡ സൂര്യക്ഷേത്രത്തിനോട് ചേർന്ന് ശിവക്ഷേത്രവും , യാത്രിനിവാസും ഒരുക്കുകയാണ് അധികൃതർ. ഇതിനായുള്ള ഭൂമിപൂജയും നടന്നു. അയോദ്ധ്യയിൽ നിന്നുള്ള കലശവും ഭൂമിയിൽ സ്ഥാപിച്ചു.
ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ.കെ.സിദ്ധ ഭൂമി പൂജ നടത്തി നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ചു. കൂടാതെ നിരവധി കശ്മീരി ഹിന്ദുക്കളും പങ്കെടുത്തു. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നെത്തുന്ന ഭക്തർക്കായാണ് 12 മുറികൾടക്കം സജ്ജീകരണങ്ങൾ ഒരുക്കി യാത്രി നിവാസ് നിർമ്മിക്കുന്നത്.
എ എസ് ഐ സംരക്ഷിത സ്മാരകമായ ഈ ക്ഷേത്രം അമൂല്യമായ പുരാതന ആത്മീയ പൈതൃകത്തിന്റെ പ്രതീകമാണ്. . 600 വർഷങ്ങൾക്ക് മുൻപ് ഇസ്ലാമിക അധിനിവേശകാലത്ത് സുൽത്താൻ സിക്കന്ദർ ഷായുടെ കൈകളാൽ തകർക്കപ്പെട്ടതാണ് മാർത്താണ്ഡ സൂര്യക്ഷേത്രം.ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: