പാരീസ് : ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്‌ക്ക് പാരീസില്‍ നടന്ന 142-ാമത് ഐഒസി സെഷനില്‍ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഒളിമ്പിക് ഓര്‍ഡര്‍ നല്‍കി.ഒളിമ്പിക്‌സിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിച്ചുകൊണ്ട് ഐഒസി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഒളിമ്പിക് ഓര്‍ഡര്‍.
ഐഒസിയുടെ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഭിനവ് ബിന്ദ്ര പറഞ്ഞു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ 2008 ബീജിംഗ് ഗെയിംസില്‍ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിനവ് ബിന്ദ്ര.
എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.കരിയറില്‍ 150 ലേറെ മെഡലുകള്‍ നേടിയിട്ടുണ്ട് അഭിനവ് ബിന്ദ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: