പാരീസ്: ഒളിംപിക്സ് 2024ല്‍ ഭാരതത്തിന്റെ മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. 15 ദിവസം പൂര്‍ത്തിയായപ്പോള്‍ അവസാനമായി കളംവിട്ടുകയറിയത് വനിതാ ഗോള്‍ഫ് താരങ്ങളായ അദിതി അശോകും ദിക്ഷ ദഗറും.
കഴിഞ്ഞ തവണ ടോക്കിയോയില്‍ മെഡലിന് അരികത്ത് വരെ എത്തിയ അദിതി ഇത്തവണ ബഹുദൂരം പിന്നലായാണ് ഫിനിഷ് ചെയ്തത്. ദിക്ഷ ദഗറിന്റെ സ്ഥിതിയും ഒട്ടും മോശമല്ല. 76 കിലോ വനിതാ ഗുസ്തിയില്‍ ഭാരതത്തിന്റെ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ പുറത്തായി. ഇതോടെ പാരീസില്‍ ഭാരതത്തിന്റെ മെഡല്‍ നേട്ടം ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറായി ഒതുങ്ങി.
വനിതാ ഗോള്‍ഫിന്റെ ആദ്യ ദിനങ്ങളില്‍ അദിതി മുന്‍ നിരയിലുണ്ടായിരുന്നു. പക്ഷെ നാല് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ താരം പിന്നിലേക്ക്, പിന്നിലേക്ക് പോകുകയായിരുന്നു. ഇത്രയും ദയനീയമായി നില്‍ക്കെ ഈ ഇനത്തില്‍ നിന്നും ഭാരതം ഇന്നലെ ഒരത്ഭുതം പ്രതീക്ഷിച്ചുമില്ല. പക്ഷെ വനിതാ ഗുസ്തിയില്‍ പോരടിച്ച റീതിക ഹൂഡ ക്വാര്‍ട്ടറില്‍ ഇടവേളയില്‍ 1-0ന് മുന്നിട്ടു നിന്നതാണ്. പിന്നീടാണ് ഹംഗറിയുടെ ബെര്‍ണാഡെറ്റ് നാഗ്ഗിയോട് 1-3ന് പരാജയപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി വൈകി 57 കിലോ പുരുഷ ഗുസ്തിയില്‍ അമന് ഷെറാവത്തിലൂടെയാണ് ഭാരതം ഇത്തവണത്തെ അവസാന മെഡല്‍ നേടിയത്. പ്യുവെര്‍ട്ടോ റിക്കോ താരം ഡാരിയന്‍ ക്രൂസിനെ തോല്‍പ്പിച്ചാണ് അമന് മെഡല്‍ നേടിയത്. 13-5നായിരുന്നു അമന്റെ വിജയം.
അത്ലറ്റിക്സില് നീരജ് ചോപ്രയിലൂടെ നേടിയ വെള്ളി മെഡല്‍ മാത്രമേ കിട്ടിയുള്ളൂ. സ്പോര്‍ട്സ് ഇനങ്ങളില്‍ നിന്നാണ് ബാക്കി അഞ്ച് മെഡലുകളും. പാരീസില്‍ മത്സരിച്ച പുരുഷ ഹോക്കി ടീം വെങ്കലം നിലനിര്‍ത്തി. ഒരു വെങ്കലും ഗുസ്തിയില്‍ നിന്നും മൂന്ന് വെങ്കലം ഷൂട്ടിങ്ങിലുമാണ് നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ ആണ് ഭാരത്തിന്റെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ടത്. രണ്ടാം വെങ്കലവും മനു ഭാകറിലൂടെയായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകറിനൊപ്പം ശരബ്ജോത് സിങ്ങും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഷൂട്ടിങ്ങില്‍ നിന്ന് മറ്റൊരു മെഡല്‍ കൂടി ഭാരതം നേടി. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വാപ്നില്‍ കുശാലെ ആണ് വെങ്കലം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: