Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാലര കിലോ കൂടുതലായിരുന്നു; ഉറക്കമിളച്ച് അധ്വാനിച്ച് അമനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 12:01 am IST
in Sports

പാരീസ്: ഒളിംപിക്‌സ് 2024ല്‍ ഭാരതത്തിന്റെ ആറാം മെഡല്‍ ഉറപ്പാക്കാന്‍ ഒരു രാത്രി വെളുപ്പിക്കുവോളമെത്തിയ കഷ്ടപ്പാട് പിന്നെയും വേണ്ടിവന്നു.

57 കിലോ പുരുഷ ഗുസ്തിയില്‍ വെള്ളിയാഴ്ച രാത്രി വിജയിച്ച് വെങ്കലം നേടിയ അമന്‍ ഷെറാവത്തിനെയും കാത്തിരുന്നത് ഗുസ്തിയിലെ കടുത്ത നിബന്ധനയായിരുന്നു. പിറ്റേന്ന് രാവിലെ ഭാര പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വിനേഷ് ഫോഗട്ടിന്റെ ദുര്‍വിധി അമനും നേരിടേണ്ടിവരുമെന്നതായിരുന്നു അവസ്ഥ. പക്ഷെ കഠിനമായ പ്രയത്‌നത്തിലൂടെ പരിശോധനാ സമയത്ത് അമന് ശരീരഭാരം ക്രമീകരിക്കാന്‍ സാധിച്ചു. 21 കാരനായ അമന്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്ന ഭാരത താരമെന്ന റിക്കാര്‍ഡ് തന്റെ പേര്‍ക്ക് ഉറപ്പിച്ചു. ഒപ്പം പാരീസിലെ ഗോദയില്‍ വീണ ഭാരത താരത്തിന്റെ കണ്ണീരിന് തിളങ്ങുന്ന വെങ്കലത്തോടെ കണക്ക് തീര്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയിലെ മത്സരം കഴിയുമ്പോള്‍ അമന്‍ ഷെറാവത്തിന്റെ പരിശീലകരായ ജഡ്മന്ദര്‍ സിങ്ങും വീരേന്ദര്‍ ദഹിയയും ചേര്‍ന്ന് പരിശോധിക്കുമ്പോള്‍ താരത്തിന് 57 കിലോ വേണ്ട സ്ഥാനത്ത് 61.5 കിലോ ഉണ്ടായിരുന്നു. പരിധിയേക്കാള്‍ നാലര കിലോ കൂടുതല്‍. പിന്നീടൊരു ഭഗീരത പ്രയത്‌നമാണ് ഈ രണ്ട് കോച്ചുമാരും ചേര്‍ന്ന് അമന് മെഡലുറപ്പിക്കാന്‍ നടത്തിയത്.

ഉറക്കമില്ലാത്ത ആ രാത്രിയിലെ ഒന്നര മണിക്കൂര്‍ മാറ്റില്‍ ചിലവഴിച്ചുകൊണ്ടാണ് അമന്‍ കഠിനാദ്ധ്വാനം തുടങ്ങിയത്. പിന്നീടുള്ള ഒരു മണിക്കൂര്‍ ഹോട്ട് ബാത്തിനായി ചെലവഴിച്ചു. ഇതിലൂടെ വിയര്‍പ്പ് ജലം പുറത്തേക്ക് പോകുക വഴി ഭാരം കുറയ്‌ക്കാനായി. രാത്രി 12.30ന് ജിം സെഷനില്‍. ഒരു മണിക്കൂര്‍ നിര്‍ത്താതെ ട്രെഡ് മില്ലില്‍. ഇതിന് ശേഷം അമന്‍ അര മണിക്കൂര്‍ വിശ്രമിച്ചു. തുടര്‍ന്ന് അഞ്ച് മിനിറ്റ് നേരം വീണ്ടും വിയര്‍പ്പിച്ച് പരമാവധി ജലം കൂടി പുറത്തേക്ക് കളഞ്ഞു. പിന്നീട് മസാജിന് വിധേയനാകുകയും ജോഗിങ് ചെയ്യുകയും ചെയ്തു. ഇത്രയും കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ 900 ഗ്രാം ഭാരം കൂടുതല്‍. പ്രാദേശിക സമയം വെളുപ്പിന് നാലരയോടെ 15 മിനിറ്റ് നേരത്തെ ഓട്ടം. അത് കൂടി പൂര്‍ത്തിയാക്കി പരിശോധിക്കുമ്പോള്‍ 56.9 കിലോയിലേക്ക് കുറഞ്ഞു. ജലാംശം പൂര്‍ണമായും നഷ്ടപ്പെട്ട് ആരോഗ്യനിലയെ ബാധിക്കാതിരിക്കാന്‍ അല്‍പ്പം നാരങ്ങാ നീരും തേനും നല്‍കി. ഒപ്പം ഒരു കവിള്‍ കാപ്പിയും. തീരെ ഉറങ്ങിയില്ല, ഔദ്യോഗിക ഭാര പരിശോധന നടക്കും വരെ. ഒടുവില്‍ മെഡല്‍ യോഗ്യതയ്‌ക്ക് അര്‍ഹനെന്ന് വിധിവന്നു. അമന്‍ ഷെറാവത്തും കോച്ചുമാരായ ജഡ്മന്ദറും ദഹിയയും ആശ്വസിച്ചു. ഭാരതം മറ്റൊരു അയോഗ്യതയില്‍ നിന്ന് രക്ഷപ്പെട്ടു.

Tags: Paris Olympics 2024Aman SehrawatAman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)
World

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

Sports

വനിതാ മാരത്തണ്‍: സിഫാന്‍ ഹസ്സന് റിക്കോര്‍ഡ് സ്വര്‍ണം

കെനിയയുടെ ഫെയ്ത്ത് കിപ്യേഗോണ്‍ സ്വര്‍ണം നേടുന്നു
Sports

1500 മീറ്ററില്‍ ഫെയ്‌ത്ത് കിപ്യേഗോണ്‍

Sports

കുതിച്ചുകയറി ചൈന

Sports

കൊടിയിറക്കം കൊടുമ്പിരിക്കൊള്ളിക്കാന്‍ കേമപ്പെട്ട ആസൂത്രണങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.