വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.ദുരന്തത്തെ കുറിച്ച് നേരിട്ട് മനസിലാക്കി ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അവലോകന യോഗത്തില്‍ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു.മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.
നേരത്തെ, തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി സെന്റ് ജോസഫ് സ്‌കൂളിലാണ് സന്ദര്‍ശനം നടത്തിയത്.അവിടെ ദുരന്തബാധിതരെ കണ്ടു. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ എല്ലാവരുമായും മോദി സംസാരിച്ചു. കൂടുതല്‍ സമയം ദുരന്തമേഖലയില്‍ പ്രധാനമന്ത്രി ചിലവിട്ടു.
അതേസമയം, വയനാട് ദുരിതത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട നിവേദനം സമര്‍പ്പിക്കാന്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട നിവേദനം സമര്‍പ്പിക്കണം.
സഹായം പ്രഖ്യാപിക്കും മുമ്പുളള നടപടിക്രമങ്ങളുടെ ഭാഗമാണ് ഇത്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. വയനാട് സന്ദര്‍ശന ശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: