ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കുമെതിരായ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ . അവരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും , അക്രമ സംഭവങ്ങൾ തടയാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും` ദത്താത്രേയ ഹൊസബാളെ ബംഗ്ലാദേശിലെ കാവൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.
ബംഗ്ലാദേശിലെ അക്രമത്തിൽ നിരവധി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗ്ലാദേശിൽ അധികാര കൈമാറ്റത്തിനായുള്ള പ്രക്ഷോഭത്തിനിടെ ഹിന്ദു, ബുദ്ധ, മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അക്രമ സംഭവങ്ങളിൽ ആശങ്കയുണ്ട്. ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ രാഷ്‌ട്രീയ സ്വയംസേവക സംഘം ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ അക്രമം അനുഭവിച്ച ഹിന്ദു, ബുദ്ധ, മറ്റ് സമുദായങ്ങൾക്കൊപ്പം ലോക സമൂഹവും ഇന്ത്യയിലെ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണം. ഇതിനായി ഇന്ത്യൻ സർക്കാരിനൊപ്പം രാഷ്‌ട്രീയ സ്വയംസേവക സംഘം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: