കൊച്ചി: ബംഗ്ലാദേശില്‍ പട്ടാള അട്ടിമറിയുടെ മറവില്‍ ജമാഅത്തെ ഇസ്ലാമി നടപ്പാക്കുന്ന ഹിന്ദു വംശഹത്യക്കെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ഇരമ്പി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.
ഹിന്ദുക്കളെ ആക്രമിക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു പറഞ്ഞു. അക്രമത്തിനിരയാവുന്ന ഹിന്ദുക്കളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സമിതി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ വിവരിക്കാനാവാത്ത നിഷ്ഠൂരതകളാണ് നടത്തുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ അക്രമങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പാലസ്തീന് വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമയം കണ്ടെത്തിയവര്‍ ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയില്‍ എന്തു കൊണ്ടാണ് പ്രതികരിക്കാത്തത്. ഭാരതത്തിലെ മുസ്ലിം വിഭാഗത്തിനെതിരെയാണ് അക്രമം നടന്നിരുന്നുവെങ്കില്‍ ഇടതും വലതും കൈകോര്‍ത്ത് നിന്ന് എതിര്‍ക്കുമായിരുന്നുവെന്നും ആര്.വി.ബാബു പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷനായി. ദക്ഷിണകേരള സഹഗ്രാമവികാസ സംയോജകന്‍ സി.ജി കമലാകാന്തന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.വി കലേശന്, സെക്രട്ടറി പ്രകാശന് തുണ്ടത്തി കടവ്, താലൂക്ക് പ്രസിഡന്റ് കെ.കെ. മുരളിധരന് സംസ്ഥാന ഉപാധ്യക്ഷന്മാരായ ക്യാപ്റ്റന്‍ സുന്ദര്‍ജി, പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: