പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കി സ്വര്‍ണം നെതര്‍ലന്‍ഡ്സ് സ്വന്തമാക്കി. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനിയെ കീഴടക്കിയാണ് നെതര്‍ലന്‍ഡ്സിന്റെ സ്വര്‍ണ നേട്ടം. മൂന്നാം തവണയാണ് നെതര്‍ലന്‍ഡ്സ് ഹോക്കി സ്വര്‍ണം നേടുന്നത്. 1996, 2000 ഒളിംപിക്സുകളിലായിരുന്നു മുന്‍പ് അവര്‍ സ്വര്‍ണം നേടിയത്.
ജര്‍മനിക്കെതിരായ ഫൈനല്‍ മത്സരത്തിന്റെ നിശ്ചിത സമയം 1-1 സമനിലയിലായി. 46-ാം മിനിറ്റില്‍ ബ്രിന്ക്മാനിലൂടെ നെതര്‍ലന്‍ഡ്സ് ലീഡ നേടിയെങ്കിലും നാല് മിനിറ്റിനുശേഷം ഒലെ പ്രിന്‍സിലൂടെ ജര്‍മനി സമനില പിടിച്ചു.
ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിനായി ബ്രിന്ക്മാന്, വാന്‍ ഡാം, ടെല്‍ഗെന്‍കാംപ് എന്നിവര്‍ ലക്ഷ്യം കണ്ടജോനാസ് ഡി ഗസും എറിക് ഡെയും പെനാല്‍റ്റി നഷ്ടപ്പെടുത്തി. ജര്‍മനിക്കായി ജസ്റ്റസ് വീഗാന്‍ഡ് മാത്രമാണ് ലക്ഷ്യം കണ്ടത്.
വനിതാ ഹോക്കിയില്‍ അര്‍ജന്റീന വെങ്കലം സ്വന്തമാക്കി. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ബെല്‍ജിയത്തെ 3-1ന് കീഴടക്കിയാണ് അര്‍ജന്റീനയുടെ വെങ്കല നേട്ടം. നിശ്ചിത സമയത്ത് 2-2 സമനിലപാലിച്ചതിനെ തുടര്‍ന്നാണ് കളി പെനാല്‍റ്റിയിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: