ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍- പമ്പ റെയില്‍പ്പാതയ്ക്ക് കേന്ദ്രം പച്ചക്കൊടി വീശിയതോടെ പ്രതീക്ഷ കനത്തു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ത്ഥാടനകാലത്തെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയും.
മണ്ഡലം- മകരവിളക്ക് കാലത്ത് പമ്പയിലും നിലയ്ക്കലുമായി മുപ്പത് ലക്ഷത്തോളം വാഹനങ്ങള്‍ എത്തുന്നുണ്ട്. റെയില്‍പ്പാത വരുന്നതോടെ റോഡ് ഗതാഗതം കുറയും. മലയോര മേഖലയിലുള്ള മറ്റ് യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനും പ്രയോജനപ്പെടും. മലിനീകരണം 80 ശതമാനം കുറയും.
ചെങ്ങന്നൂര്‍- പമ്പ 90 കിലോമീറ്ററാണ്. ബസില്‍ 2.15 മണിക്കൂര്‍. ട്രെയിന്‍ ദൂരം 75 കിലോമീറ്ററായി കുറയും, 50 മിനിട്ടേ എടുക്കൂ. ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍, അട്ടത്തോട്, പമ്പ എന്നിങ്ങനെയാണ് സ്റ്റോപ്പ്.
ചെങ്ങന്നൂര്‍ നഗരസഭയും 16 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന 75 കിലോമീറ്ററാണ് പാതയുടെ അലൈന്മെന്റ്. ലൊക്കേഷന്‍ സര്‍വേയ്ക്ക് കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്കി. 1997- 98 ബജറ്റിലെ അങ്കമാലി- എരുമേലി റെയില്‍പാത നീളുകയും സാമ്പത്തികമായി ലാഭകരമാവില്ലെന്ന് വ്യക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്.
അങ്കമാലി- എരുമേലി പദ്ധതിയില്‍ ആദ്യ ഘട്ടം അങ്കമാലിയില്‍ നിന്നും കാലടി വഴി പെരുമ്പാവൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പ്രക്ഷോഭവും കേസുമായി. പദ്ധതി പാതിവഴിയില്‍ മുടങ്ങി. അതോടെയാണ് ചെങ്ങന്നൂര്‍- പമ്പ പാതയ്ക്ക് കേന്ദ്രം സന്നദ്ധമായത്. ഈ പാത ശബരിമല ക്ഷേത്രത്തിന് നാല് കിലോമീറ്റര്‍ അടുത്തെത്തും ചെങ്ങന്നൂര്‍, ജങ്ഷന് സ്റ്റേഷനാകും.
അങ്കമാലി- എരുമേലി പാത യാഥാര്‍ത്ഥ്യമായാലും ശബരിമലയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയെ എത്തൂ. പമ്പാനദിയുടെ തീരത്തു കൂടി ആകാശപ്പാതയാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ലൊക്കേഷന്‍ സര്‍വേയ്ക്ക് ശേഷമേ അന്തിമ തീരുമാനമാകൂ.മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: