ആനമങ്ങാട്: ഒട്ടേറെ ക്ഷേത്രങ്ങളിലേക്ക് നിറകതിര്‍ നല്കുന്ന ആനമങ്ങാട് കുന്നിന്മേല് ഭഗവതി ക്ഷേത്ര പാടശേഖരത്തില്‍ നിന്ന് ഇത്തവണ ശബരിഗിരീശനുള്ള നിറകതിരും വിളവെടുത്തു.
ശബരിമലയിലെ നിറ ഉത്സവത്തിന് ആദ്യമായാണ് ആനമങ്ങാട് കുന്നിന്മേല് ഭഗവതി ക്ഷേത്രത്തില്‍ നിന്നും നെല്കതിര് കൊണ്ടുപോകുന്നത്. ഇതിനാവശ്യമായ കതിര്‍ക്കറ്റകള്‍ ഒരുക്കുന്നതിനാണ് ക്ഷേത്രം വകയായുള്ള പാടശേഖരത്തില്‍ കൊയ്ത്തുത്വവം സംഘടിപ്പിച്ചത്.
ഈ മാസം പന്ത്രണ്ടിനാണ് ശബരിമലയില്‍ നിറയുത്സവം നടക്കുന്നത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഞായറാഴ്ച രാവിലെ ഒമ്പതിന് ഭക്തജനങ്ങള്‍ കതിര്‍ക്കറ്റകള്‍ എഴുന്നെള്ളിക്കും. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ എല്ലാ വര്‍ഷവും നെല്‍കൃഷി ചെയ്തു വരുന്നുണ്ട്.
പല ദിവസങ്ങളിലായാണ് ഈ വര്‍ഷത്തില്‍ നിറ ഉത്സവം നടക്കുന്നത് എന്നതിനാല്‍ ഇപ്രാവശ്യം വ്യത്യസ്ത മൂപ്പുള്ള ഉമ, കാഞ്ചന, പി.ടി. സെവന് എന്നീ വിത്തുകള്‍ ഉപയോഗിച്ചാണ് നെല്‍കൃഷി ചെയ്തിട്ടുള്ളത്.
ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്‍.പി. മുരളി, ക്ഷേത്ര കമ്മിറ്റി അംഗവും കര്‍ഷകനുമായ ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: