തൃശ്ശൂര്‍: ‘റീ ബില്‍ഡ് കേരള’ എന്ന് പറയുന്നതൊക്കെ വെറും വാചക കസര്‍ത്ത് മാത്രമായി മാറുകയാണ്, പ്രവൃത്തിയില്‍ ഒന്നും തന്നെ നടപ്പാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
പുത്തുമല ദുരന്തത്തിന് ശേഷവും വലിയ ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്നാണ് പിണറായി പറഞ്ഞത്. ഇന്നും അവിടുത്തെ ജനങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ദുരന്തം നടന്ന് ദിവസം 10 കഴിഞ്ഞിട്ടും ദുരിതത്തില്‍ പെട്ടവര്‍ക്ക് ആശ്വാസമാവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും സമഗ്ര പുനരധിവാസ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും വേണമെന്നും അദേഹം ആവശ്യപ്പെട്ടു.
പുത്തുമല ദുരന്തത്തിന്റെ ഇരകള്‍ക്ക് ഇപ്പോഴും പുനരധിവാസ പദ്ധതികള്‍ അപൂര്‍ണമായി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്നും ആ ജനത ദുരിതത്തില്‍ തുടരുകയാണ്. ഈ അവസ്ഥ ചൂരല്‍ മലയിലും പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ഉണ്ടാകരുതെന്നും സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗം സുതാര്യമല്ല. അതിനെക്കുറിച്ച് ഒട്ടേറെ പരാതികളും കുറ്റപ്പെടുത്തലുകളും ആശങ്കകളും ജനങ്ങള്‍ക്ക് ഉണ്ട്. സംസ്ഥാനത്തെ, പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളെക്കുറിച്ചും,സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധന ദുര്‍വിനിയോഗവും സംബന്ധിച്ചും കൃത്യമായ തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: