പത്തനംതിട്ട: കോന്നി താഴം വില്ലേജില്‍ വെട്ടൂരില്‍ രാവിലെ മുഴക്കം കേട്ടെന്ന വാര്‍ത്ത വ്യാജമെന്ന് ജില്ലാ കളക്ടര്‍. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.
വിവിധ ജില്ലകളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേള്‍ക്കുന്നതായി രാവിലെ മുതല്‍ വാര്‍ത്ത വന്നിരുന്നു.തൃശൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടത്.
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടും ഒറ്റപ്പാലത്തുമാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് അലനല്ലൂരിലാണ് പ്രകമ്പനം. ഒറ്റപ്പാലത്ത് അകലൂര്‍, ചളവറ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പാലക്കാടും രാവിലെ 10 മണിയോടെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ വെളിപ്പെടുത്തിയത്. വി കെ പടിയിലും എടപ്പാളിലും പരിസരങ്ങളിലുമാണ് മലപ്പുറത്ത് പ്രകമ്പനമുണ്ടായത്.
വയനാട്ടില്‍ അമ്പലവയലില്‍ ഭൂമിക്കടിയില്‍ ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്.അതേസമയം വയനാട്ടിലെ പ്രകമ്പനങ്ങള്‍ ഭൂചലനമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: