വയനാട് :പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുള്ള സാഹചര്യത്തില്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കും.
ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ദുരന്തമേഖലയില്‍ ആകാശ നിരീക്ഷണം നടത്തും.12.15 ന് ദുരന്ത മേഖലയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കും.
ഉരുള്‍പൊട്ടല്‍ ഉണ്ടായ ഉടന്‍ കേന്ദ്രസഹ മന്ത്രി പി ജെ കുര്യനെ പ്രധാനമന്ത്രി വയനാട്ടിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അയച്ചിരുന്നു. പിന്നാലെ കേരളത്തില്‍ നിന്നുളള മറ്റൊരു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.ഇരുവരും ദുരന്തം സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: