ന്യൂദല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ പരിശോധിക്കാന്‍ 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) രൂപീകരിച്ചു. ലോക്സഭയില്‍ നിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിലെ 10 പേരും സമിതിയിലുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പായി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ നിന്നുള്ള ജെപിസി അംഗങ്ങളുടെ പേരുകള്‍ സഭയില്‍ പ്രഖ്യാപിച്ചത്.
ജഗദംബിക പാല്‍, നിശികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡി.കെ അരുണ, ഗൗരവ് ഗഗോയ്, ഇമ്രാന്‍ മസൂദ്, മുഹമ്മദ് ജാവേദ്, മൗലാന മൊഹീബുള്ള നദ്‌വി, കല്യാണ്‍ ബാനര്‍ജി, എ. രാജ, ലാവു ശ്രീ കൃഷ്ണദേവാരയലു, ദിലേശ്വര്‍ കമായത്, അരവിന്ദ് സാവന്ത്, സുരേഷ് ഗോപിനാഥ് മാത്രേ, നരേഷ് ഗണ്‍പത് മാസ്‌കെ, അരുണ്‍ ഭാരതി, അസാസുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്സഭയില്‍നിന്നുള്ള ജെപിസി അംഗങ്ങള്‍.
രാജ്യസഭയില്‍ നിന്ന് ബ്രിജ് ലാല്‍, മേധ വിശ്രാം കുല്‍ക്കര്‍ണി, ഗുലാം അലി, രാധാ മോഹന്‍ദാസ് അഗര്‍വാള്‍, സയിദ് നസീര്‍ ഹുസൈന്‍, മുഹമ്മദ് നദീം ഉള്‍ഹഖ്, വി. വിജയ്സായ് റെഡ്ഡി, മുഹമ്മദ് അബ്ദുള്ള, സഞ്ജയ് സിങ്, ധര്‍മ്മസ്ഥല വീരേന്ദ്ര ഹെഗ്ഡെ എന്നിവരും ജെപിസിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: