കോട്ടയം: അങ്കമാലി തിരുവനന്തപുരം 6 വരി ഗ്രീന്‍ഫീല്‍ഡ് പാത ഒഴിവാക്കില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി ആന്റോ ആന്റണി എംപി അവകാശപ്പെട്ടു. എംസി റോഡിനു സമാന്തരമായുള്ള ആറുവരി ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മിക്കാന്‍ പദ്ധതിയില്ലെന്നാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മന്ത്രി പറഞ്ഞത്. തുടര്‍ന്നാണ് പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ് എംപിമാര്‍ മന്ത്രിയെ കണ്ടത്. ഭാരത് മാല പദ്ധതിയില്‍ തന്നെ പെടുത്തി പാത പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്ന് ആന്റോ പറയുന്നു. സംസ്ഥാന സര്‍ക്കാരാണ് പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് സമാന്തരപാത ആലോചനയില്‍ വന്നത്. അതിന്‌റെ അലൈന്‍മെന്‌റ് പൂര്‍ത്തിയായതിനാല്‍ ഗ്രീന്‍ഫീല്‍ഡ് പദ്ധതി വേണ്ടെന്ന് നിലപാടിലായിരുന്നു കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക